Friday 17 May 2013

Vettakkorumakan Theyyam



>> വേട്ടയ്ക്കൊരുമകന്‍ "ഇഷ്ടം വരം നേടാനായി
തപസ്സനുഷ്ടിച്ച അര്‍ജുനനെ 
പരീക്ഷിക്കുന്നതിനായി
ശിവ പാര്‍വ്വതിമാര്‍
വേടരൂപം ധരിച്ചു. വേടരൂപം ധരിച്ച
പരമശിവന്‍ കാമാര്‍ത്തനായി
പാര്‍വതിയെ പ്രാപിക്കുകയും
അങ്ങനെ വേട്ടയ്ക്കൊരുമകന്‍
ജനിക്കുകയും ചെയ്തു.
വേട്ടയ്ക്കൊരു മകന്റെ
അമിതപ്രഭാവം
കണ്ട ദേവകര്‍ ഭയന്ന്
വേട്ടയ്ക്കൊരു മകനെ
ദേവലോകത്തു നിന്നും
ഭൂമിയിലേക്ക്
പറഞ്ഞയക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ ,
പരമശിവന്‍ അപ്രകാരം
ചെയ്തു.
അങ്ങനെയാണ്
വേട്ടയ്ക്കൊരുമകന്‍
ഭൂമിയിലെത്തിയത്.
ഭൂമിയിലെത്തിയ
വേട്ടയ്ക്കൊരുമകന്‍
പലദിക്കിലും സഞ്ചരിച്ച്
കുറുമ്പ്രനാട്ടിലെത്തുകയും
ബാലുശ്ശേരിയിലെ
പ്രസിദ്ധമായ കാറകൂറ
തറവാട്ടിലെ നായര്‍
സ്ത്രീയെ കല്യാണം
കഴിച്ച്
അവിടെ താമസം
തുടങ്ങി.
ആ ബന്ധത്തില്‍ അവര്‍ക്കൊരു കുട്ടി
ജനിക്കുകയും ചെയ്തു.
കാറകൂറ തറവാട്ടുകാരുടെ
സ്വന്തമായിരുന്ന
ബാലുശ്ശേരിക്കൊട്ട
കുറുമ്പ്രാതിരിമാര്‍
അന്യായമായി
കൈയ്യടക്കി വച്ചിരുന്നു.
പോരാളിയായ വേട്ടയ്ക്കൊരുമകന്‍ 
ആവശ്യപ്പെട്ടപ്പോള്‍
കുറുമ്പ്രാതിരിമാര്‍
കോട്ട വിട്ടുകൊടുക്കാന്‍
തീരുമാനിച്ചു. വേട്ടയ്ക്കൊരു മകനെ
പരീക്ഷിക്കാന്‍
കുറുമ്പ്രാതിരി നാടുനീളെ
നിരവധി തടസ്സങ്ങള്‍ വച്ചിരുന്നു.
തന്റെ ഏഴു
വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും
കൂട്ടി എല്ലാ തടസ്സങ്ങളും
മാറ്റി കുറുമ്പ്രാതിരിയുടെ
മുന്നിലെത്തി.
അവിടെ ആയിരക്കണക്കിനു
തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു.
കുറുമ്പ്രാതിരിയെ അത്ഭുത
പരതന്ത്രനാക്കി കൊണ്ടു
നിമിഷങ്ങള്‍ക്കകം
ആ പിഞ്ചു പൈതല്‍
ഉടച്ചു തീര്‍ത്തു.
ഇതോടെ കുറുമ്പ്രാതിരിക്ക്
വേട്ടയ്ക്കൊരു മകന്റെ
ശക്തി ബോധ്യം
വരികയും
പ്രത്യേക സ്ഥാനം
നല്‍കി
ആദരിക്കുകയും ചെയ്തു.
ഈ സംഭവത്തെ
സ്മരിച്ചു കൊണ്ട്
വേട്ടയ്ക്കൊരു മകന്റെ
വെള്ളാട്ടം
നിരവധി നാളികേരം
നിരത്തിവച്ച്
ഉടയ്ക്കാറുണ്ട്.
“നായരായി പുറപ്പെട്ടു,
നാളികേരം തകര്‍ത്തു”
എന്നാണ്
തോറ്റം പാട്ടില്‍
ഇതേ പറ്റി പാറ്റുന്നത്.
Photo Sandeep Chandran Kodakkal

No comments:

Post a Comment